2015, ജൂൺ 9, ചൊവ്വാഴ്ച

അച്ചടിമഷി പുരണ്ട കവിത - സ്നേഹപൂക്കള്‍


അച്ചടിമഷി പുരണ്ട കവിത - യാത്ര


അച്ചടിമഷി പുരണ്ട കവിത ( മഴകവിത)


ഓര്‍മ്മകളുടെ പെരുമഴ

വെള്ളിനൂല്‍ കണക്കേ പൊഴിയുന്ന
മഴയില്‍ കുതിര്‍ന്നു ഞാന്‍ നടക്കവേ
മഴനനഞാല്‍ പനിക്കുമെന്ന അമ്മതന്‍
സ്നേഹമാം താക്കിത് കാതില്‍ മുഴങ്ങവേ...
ചായകടയുടെ കോലായില്‍ കയറിയിരുന്നരി
മുറുക്കും ചൂട് ചായയും മുത്തി കുടിച്ചും
മഴയുടെ സുകമുള്ള തണുപ്പും നുകരവേ
മഴയുടെ സംഗീതം പോലെന്‍ അകതാരില്‍
ഓര്‍മ്മകളുടെ പെരുമഴ പെയ്ത്തിറങ്ങുന്നു
മഴത്തുള്ളികള്‍ ചിന്നി ചിതറി
പുരമുകളില്‍ നിന്നും ഊര്‍ന്നു വീഴുന്നതും
മുത്തുപോലേ കുഞ്ഞികുമിളകള്‍ വിടരുന്നതും
അവ ഒന്നൊന്നായി കടലാസ് വഞ്ചികള്‍ക്കൊപ്പം
ചേര്‍ന്നൊഴുകിയോടുവില്‍ തകര്‍ന്നുടയുന്നതും
വഴയില കുടയുമായി നടന്നതും
കുടയില്‍ നിന്നും ഊറിവരുന്ന

മഴത്തുള്ളികള്‍ മുത്തികുടിച്ചതും
കുടകറക്കി വെള്ളം തെറിപ്പിച്ചതും
നടപാതയിലെ മഴവെള്ളം തട്ടിതെറിപ്പിച്ചതും
നനഞ്ഞു ഒട്ടിയ ഉടുപ്പുമായി
ക്ലാസ്മുറിയില്‍ വിറച്ചിരിന്നതും...
മഴയുടെ കുളിരില്‍ പുതപ്പിനടിയില്‍
ചുരുണ്ട് കൂടി കിടന്നുറങ്ങിയതും
ദൈവസ്നേഹമാണ് ഭൂവില്‍ മഴയായി
പൊഴിയുന്നതെന്ന് ...എന്‍ അച്ഛന്‍
ഓതിയത് ഇന്നും ഓര്‍ക്കുന്നു
ഭൂമി മുഴുവന്‍ നിറയട്ടെ ആ നറുസ്നേഹം
ആ സ്നേഹമഴയില്‍
എല്ലാ മനവും സ്നാനംചെയ്യപ്പെടട്ടെ .
എല്ലാ മനവും ശുദ്ധമാക്കപ്പെടട്ടെ ....

2014, ജനുവരി 26, ഞായറാഴ്‌ച

ഒരു പിഞ്ചു കുഞ്ഞിന്റെ മനസും കടംവാങ്ങി ...(കവിത)




ഈ നാട്ടു വഴിയിലെ കാഴ്ചകളെല്ലാം ...
കൊതിതീരെ കണ്ടു നടക്കേണം ...
ജീവിത നെട്ടോട്ടങ്ങളുടെ മാറാപ്പുകൾ ....
എല്ലാം വലിച്ചെറിഞ്ഞു ....
ഒരു പിഞ്ചു കുഞ്ഞിന്റെ മനസും കടംവാങ്ങി ...

2014, ജനുവരി 7, ചൊവ്വാഴ്ച

തുമ്പികള്‍ (കവിത)

തുമ്പികളുടെ പിന്നാലെ അലഞ്ഞു നടന്നു ആ നല്ല കാലം ...
പല തരത്തിലുള്ള തുമ്പികളെ പിടിച്ചു നടന്ന ആ നല്ല കാലം ...

തുമ്പിയുടെ വാലില്‍ നൂല് കെട്ടി പട്ടം പറത്തിയതും ...

തുമ്പിയെ കൊണ്ടു കല്ല്‌ എടുപ്പിച്ചതും ...

തുമ്പിക്ക് ചേബിലയുടെ നീര് കള്ള്ന്നു പറഞ്ഞു കുടിപ്പിച്ചതും ...

എല്ലാം ഓര്‍മ്മയില്‍ ഒരു കുളിരായി നിറഞ്ഞു നില്‍ക്കുന്നു ...

ഇന്ന് എവിടെ പോയി എന്‍റെ ആ തുമ്പികള്‍....
തുമ്പികള്‍ എന്നില്‍ നിന്ന് മറഞ്ഞതോ ...
അതോ ...
ഞാന്‍ തുമ്പികളെ കാണാത്തതോ ..?

പ്രേതം ( കഥ)



സര്‍ക്കാര്‍ ആശുപത്രിയോട്‌ ചേര്‍ന്ന് കിടക്കുന്ന ഒറ്റയടി പാതയിലുടെ ഞാന്‍ വീട്ടിലേക്കു നടന്നു.ഒരു വശത്ത് പമ്പാനദി നിശബ്ദയായി ഒഴുക്കുന്നു രാത്രി പത്തു മണി കഴിഞ്ഞിരിക്കുന്നു ,എന്താണ് ഇന്നു ഇത്ര ഇരുട്ട് കറുത്ത വാവ് വല്ലതും ആണോ?

കഴിഞ്ഞ ആഴ്ചയാണ് ഇതേ ദിവസം ഒരു കോട്ടയത്തുകാരന്‍ വെള്ളത്തില്‍ മുങ്ങി മരിച്ചത്,എന്‍റെ കുട്ടുക്കാര്‍ എല്ലാവരും കൂടെ ആ മ്രതദേഹം മോര്‍ചെറിയില്‍ കാണാന്‍ പോക്കുന്നു എന്നു പറഞ്ഞപ്പോള്‍ ഉള്ളില്‍ എവിടെയോ ഒരു ഭയം എന്നില്‍ ചുഴുന്നിറങ്ങുന്നത് ഞാനറിഞ്ഞു ,കുട്ടുക്കാരുടെ മുന്‍പില്‍ ഞാനും നിങ്ങളെപോലെ ദൈര്യശാലിയനെന്നു കാണിക്കാന്‍ വേണ്ടിയായിരിന്നു അവരുടെ കു‌ടെ അന്ന് പോയത്, ഇപ്പോള്‍ അത് വേണ്ടായിരുന്നു എന്നും തോന്നിപോക്കുന്നു ,അറിയാതെ എന്‍റെ കണ്ണുകള്‍ മോര്‍ചെറിയുടെ വരതയിലേക്ക് പാളിവീണു.കാലില്‍നിന്നു ഒരു വിറയല്‍ മുകളിലേക്ക് കയറി വരുന്നത് ഞാന്‍ അറിഞ്ഞു .വിറയലോടെ ഒരു ഭക്തിഗാനം ഉറക്കെപാടി പക്ഷെ ശബ്ദം തോണ്ടയില്‍ തന്നെ കുരുങ്ങി നിന്നു കണ്ണുകള്‍ ഉയര്‍ത്തി മെല്ലെ ഞാന്‍ മുന്നോട്ടു നോക്കി ദുരെ വഴിയുടെ നടുവില്‍ ഒരു ചെറിയ വെളിച്ചം അത് എന്‍റെ നേര്‍ക്ക് അടുക്കുന്ന പോലെ ദുര്മരണമടഞ്ഞവരുടെ പ്രേതം തീയുടെ രൂപത്തില്‍ വരുമെന്നു ആരോ പറഞ്ഞത് സത്യമായിക്കരുതേ ഞാന്‍ കണ്‍ട വെള്ളിച്ചത്തിലേക്ക് തന്നെ നോക്കി നിന്നു അത് കുറെ കൂടെ എന്‍റെ അടുത്തേക്ക് നീങ്ങുന്ന പോലെ പിന്നെ പുറകോട്ടു പോക്കുന്നു ഞാന്‍ പേടിയോടെ അടുത്തേക്ക് നടന്നു ചെന്നു ആ അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ടു മുടി അഴിച്ചിട്ട ഒരു പെണ്‍ രൂപം നിലത്തു ഇരിക്കുന്നു എന്‍റെ കാലുകള്‍ ചലിക്കുന്നില്ല ആ രൂപം എന്‍റെ നേരെ നിവര്‍ന്നു നിന്നു -

ജാനുവമ്മ -അയല്‍വീട്ടിലെ ജാനുവമ്മ-കയ്യില്‍ ഇരുന്ന മണ്ണെണ്ണ വിളക്ക് എന്‍റെ നേരെ നീക്കി പിടിച്ചിട്ടു പറഞ്ഞു മോനയിരിന്നോ...

എന്‍റെ കമ്മല്‍ ആറ്റില്‍ കുളികഴിഞ്ഞു വന്നപ്പോള്‍ കാണുന്നില്ല .
കമ്മല്‍ തപ്പിനടക്കുവാ ഞാന്‍
അപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത് എന്നെ പേടിപ്പിച്ച വെളിച്ച-പ്രേതം കമ്മലിനായി തിരയുന്ന ഈ മണ്ണെണ്ണ വിളക്കയിരുന്നു എന്ന്‌
വിളക്കുമായി മുന്നോട്ടും പിന്നോട്ട് കുനിഞ്ഞുനടന്നു കമ്മല്‍ തിരയുന്ന ജാനുവമ്മയെ ഒരു ചിരിയോടെ നോക്കി ഞാന്‍ നടന്നു നീങ്ങി ....